പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനെ മാതാപിതാക്കള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ ലൈംഗിക കച്ചവടക്കാര്‍ക്ക് വിറ്റു. ജര്‍മിനിയില്‍ ബെര്‍ലിനിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത അരങ്ങേറിയത്. ണ്ടു വര്‍ഷത്തോളംസ്വന്തം കുഞ്ഞിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും പിന്നാലെ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലൈംഗികകച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുകയായരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബെര്‍ലിന്‍: പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനെ മാതാപിതാക്കള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ ലൈംഗിക കച്ചവടക്കാര്‍ക്ക് വിറ്റു. ജര്‍മിനിയില്‍ ബെര്‍ലിനിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത അരങ്ങേറിയത്. ണ്ടു വര്‍ഷത്തോളംസ്വന്തം കുഞ്ഞിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും പിന്നാലെ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലൈംഗികകച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുകയായരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒന്‍പതു വയസ്സുകാരനായ കുഞ്ഞിനെയാണ് ജര്‍മന്‍ സ്വദേശികളായ അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ചൂഷണം ചെയ്തത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കുഞ്ഞിനെ ഓണ്‍ലൈന്‍ വഴി വിറ്റത്. ലൈംഗിക ഇടപാട് സൈറ്റില്‍ ഒന്‍പതു വയസ്സുകാരനെ വിറ്റത് ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

അന്വേഷണത്തില്‍ ഇത് സത്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അമ്മ ബെറിന്‍ താഹ(48) രണ്ടാനച്ഛന്‍ ക്രിസ്റ്റിയന്‍ ലായിസ്(39) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ബെറിന് പന്ത്രണ്ടര വര്‍ഷവും ലായിസിന് 12 വര്‍ഷവും തടവ് വിധിച്ചു.
ബലാത്സംഗം, കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്പാനിഷ് പൗരന് പത്തു വര്‍ഷം തടവും വിധിച്ചു.