ഇഷ്ടപ്പെട്ട് പരസ്പരം വിവാഹം കഴിച്ചതിന് വധഭീഷണി നേരിടുന്നുവെന്ന് നവദമ്പതികള്‍. പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന് താനും നാളെ കെവിനെ പോലെ കൊല്ലപ്പെട്ടേക്കാമെന്ന് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.  തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും പെണ്‍കുട്ടിയും വീഡിയോയിലൂടെ പറയുന്നുണ്ട്. മിശ്രവിവാഹം ചെയ്തതിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും എസ്‍ഡിപിഐ പ്രവര്‍ത്തകരുമാണ് തന്നെയും രക്ഷിതാക്കളെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് ഹാരിസണ്‍ വ്യക്തമാക്കുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആറ്റിങ്ങല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.