ദില്ലി: ബന്ധുക്കള്‍ക്ക് മരണ സന്ദേശമയച്ച് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വടക്കേ ദില്ലിയിലെ ഗോവിന്ദ്പുരിലാണ് ഞായറാഴ്ച 28കാരിയായ അര്‍പിത ബാഗ്ഗയും 30കാരിയായ മോഹിത് ബാഗ്ഗയും ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് യുവതി ഭര്‍തൃമാതാവിന് മൊബൈല്‍ സന്ദേശമയച്ചിരുന്നു. താനും ഭര്‍ത്താവും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മരണകാരണം സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നില്ല്. 

പ്രാഥമിക നിഗനമപ്രകാരം ഇരുവരുടെയും ആത്മഹത്യയാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡിസിപി ചിന്മയ് ബിസ്വാല്‍ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നില്‍ കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് വര്‍ഷം മുമ്പാണ് അര്‍പ്പിതയും മോഹിതും പ്രണയിച്ച് വിവാഹിതരായത്. മോഹിത് നേരത്തേ ഒരു സ്‌പോര്‍ട്ട്‌സ് ഇവന്റ് കമ്പനി നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മോഹിത് ന്യൂസിലാന്റില്‍ ആയിരുന്നു.

ഇരുവര്‍ക്കും കുട്ടികളില്ല. ഞായറാഴ്ച വൈകീട്ട് 445 ഓടെയാണ് അര്‍പ്പിതയുടെ ഫോണ്‍ നമ്പറില്‍നിന്ന് ഭര്‍തൃമാതാവിന് സന്ദേശമയച്ചത്. മോഹിതിന്റെ മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയിലും അര്‍പ്പിതയുടെ മൃതദേഹം നിലത്തുമാണ് കണ്ടെത്തിയത്. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് മോഹിത് തൂങ്ങി മരിച്ചത്.