ബെര്‍ലിന്‍: കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 44 കാരിക്കും 39കാരനും ദാരുണാന്ത്യം. വടക്കന്‍ ജര്‍മ്മനിയിലെ ബോട്ട്റോപ്പിലാണ് സംഭവം. ഇരുവരെയും കാറിനുള്ളില്‍ നഗ്നരായാണ് കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മരണം സംഭവിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. അതിശൈത്യമുള്ളതിനാല്‍ കാറിനകത്ത് ഹീറ്റര്‍ ഓണാക്കിയ നിലയിലായിരുന്നു. ഇതാകാം മരണകാരണമെന്ന് പൊലീസ് കരുതുന്നു. 

മണിക്കൂറുകളോളം കാര്‍ ഓണായി കിടന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ വ്യാപാര സ്ഥാപനത്തിന്‍റെ ഗ്യാരേജ് ഗേറ്റിന് സമീപം കാര്‍ കണ്ടെത്തുകയായിരുന്നു. ശ്വസംമുട്ടി മരിച്ചതാണെന്നാണ് കരുതുന്നതെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും രക്തം പരിശോധനയ്ക്കായി അയിച്ചിരിക്കുകയാണിപ്പോള്‍.