കൊല്ലം: പത്തനാപുരം കുന്നിക്കോട് വീണ്ടും വാഹനാപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. വെള്ളറട സ്വദേശികളായ പന്നിമലയില്‍ പുത്തന്‍ വീട്ടില്‍ വിജയകുമാര്‍, ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുന്നിക്കോട് പച്ചിലവളവിന് സമീപത്ത് ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു.