'ആരാണ് പറഞ്ഞത് ഇന്ത്യയില്‍ ഇനി 1427 സിംഹങ്ങളേ അവശേഷിക്കുന്നുള്ളൂവെന്ന്. 13 ലക്ഷം സിംഹങ്ങളാണ് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കാനായി ഉള്ളത്' എന്നെഴുതിയ പ്ലക്കാര്‍ഡാണ് വധു കൈയില്‍ പിടിച്ചത്. 

വഡോദര: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹ റാലി. വിവാഹവസ്ത്രത്തിൽ ദേശീയ പതാകയും സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുള്ള പ്ലക്കാര്‍ഡുകളും കൈയ്യിലേന്തിയാണ് ദമ്പതികൾ റാലി നടത്തിയത്.

'ആരാണ് പറഞ്ഞത് ഇന്ത്യയില്‍ ഇനി 1427 സിംഹങ്ങളേ അവശേഷിക്കുന്നുള്ളൂവെന്ന്. 13 ലക്ഷം സിംഹങ്ങളാണ് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കാനായി ഉള്ളത്' എന്നെഴുതിയ പ്ലക്കാര്‍ഡാണ് വധു കൈയില്‍ പിടിച്ചത്. റാലിയിലെ മുഴുവൻ ആളുകളും ദേശീയ പതാക കൈയ്യിലേന്തിയാണ് വഡോദര ഗ്രാമത്തിലൂടെ ദമ്പതികൾക്കൊപ്പം വിവാഹയാത്രയിൽ പങ്കെടുത്തത്.

പുൽവാമയിൽ സൈനികവാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നില്‍.