ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് കോടതി. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരം. സമാന കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള താക്കീതാണ് ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് പരാമർശം. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അതേസമയം ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഇന്നുതന്നെ വാദം കേള്‍ക്കണമെന്ന് അഡ്വക്കേറ്റ് രാംകുമാര്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ചതെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. കേസുമായി ദിലീപിനെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവുമില്ലെന്നും രാംകുമാര്‍ പറഞ്ഞു. ഇനി ജുഡിഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും അഡ്വ. രാംകുമാര്‍ പറഞ്ഞു.