ദലിത് യുവതിയെ ബലാത്സംഗം ചെയ്തു പ്രതിയെ കോടതി വെറുതെവിട്ടു
തൃശൂർ ഒല്ലൂരിൽ വിവാഹിതയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. പ്രതിയായ അയൽവാസിക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
2011ലാണ് കേസിനാസ്പദമായ സംഭവം. യുവതി വീട്ടില്‍ ഒറ്റയ്ക്കുളള സമയത്തായിരുന്നു ആക്രമണം. പിറകിലൂടെ വന്ന് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ബഹളം വയ്ക്കാതിരിക്കാൻ വായിൽ തുണി തിരുകി.ബലാത്സംഗത്തിന് ഇരയായെന്ന് കാട്ടി പൊലീസിന് പരാതി നൽകി. ലൈംഗിക പീഡനം നടന്നുവെന്ന് വൈദ്യപരിശോധനയിലും തെളിഞ്ഞെങ്കിലും കോടതിയിൽ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഒല്ലൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ബിജുവിനെയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്.
സാക്ഷിമൊഴികൾ ഇല്ലാതിരുന്നത് പ്രോസിക്യൂഷന് തിരിച്ചടിയായി. അയൽപക്കത്ത വീടുകളിലും സംഭവ സമയത്ത് ആളുണ്ടായിരുന്നില്ല. വിധിക്കെതിരെ ഹൈക്കോടതിയെസമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
