എം.എം അക്ബറിന്‍റെ റിമാൻഡ് കാലാവിധി നീട്ടി

First Published 4, Mar 2018, 12:01 AM IST
court extends remand period of mm akbar
Highlights

എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കൊച്ചി: മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ പോലീസ്  കസ്റ്റഡിയിലായിരുന്ന പീസ് ഇന്റർനാഷൽ സ്കൂൾ മേധാവി എം.എം അക്ബറിന്‍റെ റിമാൻഡ് കാലാവിധി കോടതി നീട്ടി. ചോദ്യം ചെയ്യലിനായി കോടതി അ‌ഞ്ച് ദിവസം അക്ബറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. 

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയ അക്ബറിന്‍റെ റിമാൻഡ്  ഈ മാസം 12 വരെ നീട്ടുകയായിരുന്നു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇതിനിടെ എം.എം അക്ബർ നൽകിയ  ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച  എറണാകുളം സി.ജെ.എം കോടതി പരിഗണിക്കും.

loader