ലണ്ടനിലാണ് സംഭവം 17കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 30 കാരിയായ ദിലാ ലമോണ്‍ഡെ എന്ന അധ്യാപികയായിരുന്നു കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നത്.

ലണ്ടന്‍: വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചു എന്ന കേസില്‍ അദ്ധ്യാപികയെ കുറ്റവിമുക്തയാക്കി. ലണ്ടനിലാണ് സംഭവം 17കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 30 കാരിയായ ദിലാ ലമോണ്‍ഡെ എന്ന അധ്യാപികയായിരുന്നു കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നത്. എന്നാല്‍ കേസില്‍ നടന്ന മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം ദിലയെ കോടതി വെറുതെ വിടുകയായിരുന്നു.

ക്ലാസ് മുറിയില്‍ വെച്ചും, കാറില്‍ വെച്ചും, വീട്ടില്‍ വെച്ചും അധ്യാപികയും താനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. വിചാരണയ്ക്കിടെ ഇത് അധ്യാപിക സമ്മതിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപികയ്ക്കെതിരെ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിക്ക് അധ്യാപിക 86 മെസേജുകള്‍ അയയ്ക്കുകയും 43 ഫോണ്‍ കോളുകള്‍ ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

ഇത് എന്തിന് എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളെ വിളിക്കുകയും അവരുടെ കാര്യങ്ങള്‍ തിരക്കുകയും ചെയ്യുന്നത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. വിദ്യാര്‍ത്ഥിയുടെ വൈകാരികതയും പഠനത്തിലെ ബുദ്ധിമുട്ടുകളും കുറയ്ക്കാനായിട്ടാണ് താന്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടതെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു. 

കേസ് കൊടുത്ത വിദ്യാര്‍ത്ഥി എപ്പോഴും ഭാവനകളിലൂടെയാണ് ജീവിച്ചിരുന്നതെന്നും അവനെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനാണ് താന്‍ ശ്രമിച്ചതെന്നും അധ്യാപിക പറഞ്ഞു. വിചാരണയ്ക്ക് ഒടുവില്‍ അധ്യാപികയെ കോടതി കുറ്റ വിമുക്തയാക്കുകയും ചെയ്തു.