ജേക്കബ് തോമസിനെതിരെ കോടതി അലക്ഷ്യം

First Published 20, Mar 2018, 1:36 PM IST
court of contempt against jacob thomas
Highlights
  • അടുത്ത മാസം രണ്ടിന് നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റേതാണ് നടപടി. അടുത്ത മാസം രണ്ടിന് നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയാണ് കോടതിയലക്ഷ്യനടപടി.

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യത്തിനു നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത് ബി.എച്ച് മന്‍സൂറാണ്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അധികാരമില്ല. എന്നിട്ടും പരാതി നല്‍കുകയും അതു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ ജേക്കബ് തോമസിനെതിരെ ആരോപിച്ചത്.

loader