Asianet News MalayalamAsianet News Malayalam

അവിഹിത ബന്ധം: കാമുകന്‍ ഭര്‍ത്താവിന് പിഴയടക്കേണ്ടത് 60 കോടി, അപൂര്‍വ്വ കോടതി വിധി

ടെക്സാസില്‍ താമസിക്കുന്ന കത്ത് കിങ്ങും ഡാനിയല്‍ കിങ്ങും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു. കാത്ത് കിങ്ങിന്‍റെ മാര്‍ക്കറ്റിങ് കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. 

court orders man to pay lovers ex husband more than 60 crore rupees in us
Author
Texas, First Published Jul 30, 2018, 10:29 AM IST

വാഷിങ്ടണ്‍: വിവാഹിതയായ യുവതിയുടെ കാമുകന് 60 കോടി രൂപ പിഴ ചുമത്തി അമേരിക്കന്‍ കോടതി. തന്‍റെ കുടുംബവും ബിസിനസും നഷ്ടമാകാന്‍ കാരണം തന്‍റെ ഭാര്യയുമായി അവിഹിതം പുലര്‍ത്തിയ കാമുകനാണെന്നും നഷ്ടപരിഹാരം വേണമെന്നുമുള്ള ഭര്‍ത്താവിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.   യുഎസ്എയിലെ നോർത്ത് കരോലിനയിലാണ് സംഭവം. ഭര്‍ത്താവായ കാത്ത് കിങ് ആണ് കോടതിയില്‍ പരാതി നല്‍കിയത്.  

ടെക്സാസില്‍ താമസിക്കുന്ന കത്ത് കിങ്ങും ഡാനിയല്‍ കിങ്ങും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു. കാത്ത് കിങ്ങിന്‍റെ മാര്‍ക്കറ്റിങ് കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഡാനിയലിന് കമ്പനിയില്‍ ഷെയറുമുണ്ടായിരുന്നു. 33 കാരിയായ തന്നേക്കാള്‍ 15 വയസ് കൂടുതലുള്ള സഹപ്രവര്‍ത്തകനായ ഫ്രാങ്കോയുമായി ഡാനിയല്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇത് മനസിലാക്കിയ കാത്ത് ഡാനിയലുമായി അകന്നു. ആറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തില്‍ കാത്ത് കിങ്ങിനും ഡാനിയല്‍ കിങ്ങിനും ആറ് വയസുള്ള കുട്ടിയുണ്ട്. 

ഭാര്യയുടെ അവിഹതം കണ്ടെത്തിയ ശേഷം കാത്ത് കിങ്ങിന്‍റെ ബിസിനസ് തകരുകയും കമ്പനി പൂട്ടുന്നതിന്‍റെ വക്കുവരെ എത്തുകയും ചെയ്ത്. തുടര്‍ന്നാണ് കാത്ത് കിങ് ഫ്രാങ്കോയ്ക്കും ഡാനിയലിനുമെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നോര്‍ത്ത് കരോളിനയിലെ സ്പെഷ്യല്‍ ‍ കണ്‍സേര്‍ണിങ് അഫയര്‍ നിയമപ്രകാരം കോടതി കേസ് ഗൗരവമായി പരിഗണിച്ചു. തുടര്‍ന്ന് കാത്തിന്‍റെ ബിസിനസ് പൊളിയാന്‍ കാരണം ഫ്രാങ്കോയുമായുള്ള കാത്തിന്‍റെ ഭാര്യയുടെ ബന്ധമാണെന്നാണ് കോടതി വിധിച്ചത്.  

ഇരുവരും വേര്‍പിരിയുമ്പോള്‍ ഷെയര്‍ കൈമാറ്റം കൊണ്ട് കമ്പനിക്ക് നഷ്ടമുണ്ടായെന്നും കോടതി കണ്ടെത്തി. അതോടൊപ്പം നഷ്ടപരിഹാരമായി കോടതി ചുമത്തിയത് അറുപത് കോടിയോളം രൂപയും. കാമുകനായ ഫ്രാങ്കോയ്ക്കാണ് കോടതി പിഴ വിധിച്ചത്. കോടതിയുടെ അപൂര്‍വ്വ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. നഷ്ടമുണ്ടായെങ്കില്‍ തന്നെ 57 ലക്ഷം വാര്‍ഷിക വരുമാനമുള്ള കമ്പനിക്ക് 60 കോടിയോളം രൂപ നഷ്ടപരിഹാരം വിധിച്ചത് അംഗീകരിക്കാനാവില്ലെന്നും അഭിഭാഷകര്‍ പറയുന്നു.

 

Follow Us:
Download App:
  • android
  • ios