മഞ്ചേരി: നിലമ്പുരില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതൃദേഹം  വിണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളി. മരിച്ച രണ്ടു പേരുടേയും മൃതദേഹം  ഇന്നു രാത്രിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സുക്ഷിക്കാനും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാനും മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവായി.

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതുടെയും മൃതൃദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യമമെന്ന് ആവശ്യപ്പെട്ട് ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിദഗ്ധ ഡോക്ടര്‍മാര്‍ തന്നെയാണ് പോസ്റ്റ്മോര്‍ട്ടം  നടത്തിയതെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹര്‍ജിക്കാരന് പരിശോധിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇന്നു രാത്രി വരെയാണ് മൃതൃദേഹങ്ങല്‍ കോവിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സുക്ഷിക്കാന്‍ കോടതി നല്‍കിയ സമയപരിധി. അജിതയുടെ മൃതദേഹം ബന്ധുക്കള്‍ ആരെന്നു കണ്ടെത്താനാവാത്തതുകൊണ്ട് പെട്ടെന്ന് സംസ്ക്കരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ദേവരാജിന്റെ മൃതൃദേഹം ആരും ഏറ്റെടുത്തില്ലെങ്കില്‍  പൊലീസ് തന്നെ സംസ്ക്കരിക്കാനാണ് സാധ്യത.