Asianet News MalayalamAsianet News Malayalam

വി​ഴി​ഞ്ഞം ക​രാ​റി​ലൂ​ടെ പൊ​തു​മു​ത​ൽ വി​ൽ​പ്പ​ന​യോ?: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Court seeks information on commercial benefits of deal
Author
First Published Sep 14, 2017, 6:32 PM IST

കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ ക​രാ​റി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. വി​ഴി​ഞ്ഞം ക​രാ​റി​ലൂ​ടെ പൊ​തു​മു​ത​ൽ വി​ൽ​പ്പ​ന​യാ​ണോ ന​ട​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ച കോ​ട​തി സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ത്ത് ഒ​രു സ്വ​കാ​ര്യ ക​മ്പനിക്ക് പ​ണ​യം വ​യ്ക്കു​ക​യ​ല്ലേ​യെ​ന്നും ചോ​ദ്യ​മു​യ​ർ​ത്തി. ക​രാ​ർ പ​രി​ശോ​ധി​ച്ച സി​എ​ജി അ​ന്പ​ര​ന്നു​പോ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ദാ​നി ഗ്രൂ​പ്പു​മാ​യി ഒ​പ്പു​വ​ച്ച വി​ഴി​ഞ്ഞം ക​രാ​റി​നെ​ക്കു​റി​ച്ചു സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി എം.​കെ. സ​ലിം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കോ​ട​തി​യു​ടെ നിരീക്ഷണം. വി​ഴി​ഞ്ഞം തു​റ​മു​ഖ ക​രാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഹ​ർ​ജി​ക്കാ​ര​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഴി​ഞ്ഞം ക​രാ​റി​ലൂ​ടെ പൊ​തു​മു​ത​ൽ വി​ൽ​പ്പ​ന​യാ​ണോ ന​ട​ക്കു​ന്ന​ത്? സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ത്ത് പ​ണ​യം വ​യ്ക്കു​ന്ന ക​രാ​റി​ലൂ​ടെ സ​ർ​ക്കാ​രി​നു കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​കു​ന്ന​ത്. 40 വ​ർ​ഷം കൊ​ണ്ടു സം​സ്ഥാ​ന​ത്തി​നു കി​ട്ടു​ന്ന തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ ക​രാ​ർ ക​മ്പനിക്ക് തി​രി​ച്ചു ന​ൽ​കേ​ണ്ടി​വ​രു​ന്നു. 40 വ​ർ​ഷ​ത്തി​നു​ശേ​ഷം 13947 കോ​ടി ല​ഭി​ക്കു​ന്നി​ട​ത്ത് ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ദാ​നി ഗ്രൂ​പ്പി​ന് സം​സ്ഥാ​നം 19555 കോ​ടി രൂ​പ തി​രി​കെ ന​ൽ​കേ​ണ്ടി​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ 5000 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ക​മ്പനിക്ക് കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് തു​ട​ങ്ങി ക​രാ​റി​നെ സം​ബ​ന്ധി​ച്ചു ഗു​രു​ത​ര​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് കോ​ട​തി ന​ട​ത്തി​യി​ട്ടു​ള്ള​ത്. 

ക​രാ​റി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ​യും കോ​ട​തി ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തി. സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ ക​ട​ലാ​സി​ൽ മാ​ത്ര​മാ​ണോ​യെ​ന്നു ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ആ​റു മാ​സ കാ​ലാ​വ​ധി​യി​ലാ​ണ് സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ ക​മ്മി​ഷ​നെ രൂ​പീ​ക​രി​ച്ച​ത്. പ്ര​ഖ്യാ​പ​നം ന​ട​ത്തി നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും ജു​ഡീ​ഷ​ൽ ക​മ്മി​ഷ​നു സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​രാ​റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ മ​ടു​പ​ടി ല​ഭി​ച്ച​ശേ​ഷം ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ക്കും. 

വി​ഴി​ഞ്ഞം തു​റ​മു​ഖ ക​രാ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് എ​ന്തു വാ​ണി​ജ്യ​നേ​ട്ട​മാ​ണ് ഉ​ണ്ടാ​വു​ക​യെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യം ഈ ​ക​രാ​റി​ലൂ​ടെ എ​ങ്ങ​നെ സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ സാ​ന്പ​ത്തി​ക ഇ​ള​വ​നു​വ​ദി​ക്കു​ന്ന​ത് 30 വ​ർ​ഷ​ത്തേ​ക്കാ​ണെ​ന്നി​രി​ക്കെ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന് 40 വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​ള​വ് ന​ൽ​കു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്തി​ന് ഇ​തു​മൂ​ലം 29,217 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 
 

Follow Us:
Download App:
  • android
  • ios