അഹമ്മദാബാദ്: അമിത് ഷായുടെ മകൻ ജെയ്ഷാ നൽകിയ മാനനഷ്ടക്കേസ് അഹമ്മദാബാദ് കോടതി ഇന്ന് പരിഗണിക്കും. അമിത് ഷാ ബി.ജെ.പി അധ്യക്ഷനായ ശേഷം ജെയ്ഷായുടെ കമ്പനിയിലേക്ക് അനധികൃതമായി കോടിക്കണക്കിന് രൂപയെത്തിയെന്നാണ് 'ദ വയര്‍' എന്ന ഓൺലൈൻ പോർട്ടൽ പുറത്തുവിട്ട വാർത്ത.

2013ൽ 50,000 രൂപയിൽ താഴെ വിറ്റുവരവുണ്ടായിരുന്ന കമ്പനി, 2014ന് ശേഷം 80 കോടി രൂപ വിറ്റുവരവ് ഉണ്ടാക്കിയതിന് പിന്നാലെ അടച്ചുപൂട്ടിയത് ദുരൂഹമാണെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് ചില രേഖകളും പോര്‍ട്ടല്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമവിരുദ്ധമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ മകൻ ജെയ്ഷാ കോടതിയെ സമീപിച്ചത്.