കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ആലുവയിലെ കോടതിയിലാണ് ഹര്‍ജി നല്‍കിരിക്കുന്നത്. അന്വേഷണം പൂ‍ര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എന്നാല്‍ തന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞെന്നും ജാമ്യം വേണമെന്നുമാണ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.