കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാവിധി ഇന്നുണ്ടാകും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളായതിനാൽ ഏഴുവര്‍ഷംവരെ ശിക്ഷ ലാലുവിന് കിട്ടിയേക്കും. മൂന്ന് വര്‍ഷത്തിൽ താഴെയാണ് ശിക്ഷയെങ്കിൽ വിചാരണക്കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാം. കാലിത്തീറ്റ വിതരണത്തിനായി ട്രഷറിയിൽ നിന്ന് വ്യാജ രേഖകൾ ഹാജരാക്കി 85 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് കോടതി ശിക്ഷ വിധിക്കുക. 2013ൽ സമാനമായ കേസിൽ ലാലുവിന് അഞ്ചുവര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിട്ടുണ്ട്.