ശബരിനാഥ് തന്റെ ഉടമസ്ഥതയിലുള്ള ടോട്ടല്‍ ഫോര്‍ യു എന്ന പണമിടപാട് സ്ഥാപനത്തിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ക്രൈംബ്രാ‌‌ഞ്ച് കേസ്. പരാതി വ്യാപകമായതോടെ 2008ല്‍ ശബരിനാഥ് ഒന്നാം പ്രതിയായി. 2009ലായിരുന്നു ക്രൈംബ്രാഞ്ച് ഏഴ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. 9 സ്‌ത്രീകള്‍ അടക്കം 20 പേര്‍ കേസില്‍ പ്രതികളായിരുന്നു. ഇതില്‍ രണ്ട് കേസുകളിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. നേരത്തെ ശബരിനാഥ് കോടതിയില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്നാണ് കോടതി, വ്യാജരേഖ ചമക്കല്‍, ധനാപഹരണം, ഗൂഢാലോചന അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ശബരി നാഥ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രണ്ട് കേസുകളിലായ ആകെ 20 വര്‍ഷം തടവ് ലഭിക്കും, കേസില്‍ ആറ് കോടി രൂപയും രണ്ടാമത്തെ കേസില്‍ 2 കോടി രൂപയും പിഴയായും ഒടുക്കണം.നിലവില്‍ മൂന്ന് വര്‍ഷവും അ‌ഞ്ച് മാസവും സബരി നാഥ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവുമ ശബരിനാഥ് അനുഭവിക്കണം.