കൊച്ചി: മഹാരാജാസ് കോളേജിലെ  വിദ്യാർത്ഥി അഭിമന്യുവിനെ വധിച്ച കേസിലെ  മുഖ്യപ്രതി മുഹമ്മദിനെയും കൂട്ടുപ്രതി ആദിലിനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍വിട്ടു. ഈ മാസം 28 വരെ ഏഴു ദിവസത്തെക്കാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പിടിയിലാകാനുള്ള പ്രതികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.  അതേസമയം ഗൂഢാലോചനയിലടക്കം പങ്കെടുത്ത പ്രതികളായ ജഫ്രിന്‍, നവാസ്, അനസ് എന്നിവരുടെ റിമാന്‍ഡ് അടുത്തമാസം നാല് വരെ നീട്ടി. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.