ത്രിപുര: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വിഷയങ്ങളോട് ത്രിപുരയും യോജിക്കുന്നതായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയിച്ചു. കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് മണിക് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന കാര്യം പരിഗണിക്കണമെന്ന് മണിക്ക് സര്‍ക്കാര്‍, പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. സമാന ചിന്താഗതിയും ആശങ്കകളുമുള്ള ഒരുപാട് സംസ്ഥാനങ്ങളുണ്ട്. 

കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ നീക്കങ്ങള്‍ നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പൊതു അഭിപ്രായം രൂപീകരിക്കാനും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് നന്നായിരിക്കുമെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു.