രാജസ്ഥാനിൽ പശുവ്യാപാരിയെ തല്ലിക്കൊന്നു. ധന്നലാൽ ഗുജറാണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല.
കോട്ട: രാജസ്ഥാനിലെ ജില്ലയിൽ പശുവ്യാപാരിയെ തല്ലിക്കൊന്നു. ധന്നലാൽ ഗുജറാണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല. സംഭവത്തിൽ പ്രകാശ് ഗുജറിനെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച്ച വെെകിട്ട് മർദനമേറ്റ ധന്നലാൽ രാത്രി കോട്ട ആശുപത്രിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനാണ് പ്രകാശ് ഗുജറിന്റെ കുടുംബത്തിന് പശുക്കളെ വിറ്റത്. ഇതുസംബന്ധിച്ച് ഇരുവരും വാക് തർക്കമുണ്ടായിരുന്നു.പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
