തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടുവെന്ന് സുധാകര്‍ റെഡ്ഡി
ദില്ലി: ചെങ്ങന്നൂര് ഉപതെരഞ്ഞടുപ്പില് കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ തേടുന്നതില് സിപിഐക്കും സിപിഎമ്മിനും ഭിന്നാഭിപ്രായമെന്ന് സുധാകർ റെഡ്ഡി. മാണിയുടെ പിന്തുണ തേടണമോ എന്ന കാര്യത്തില് സിപിഎം സിപിഐ ദേശീയ നേതാക്കൾ ദില്ലിയിൽ നടത്തിയ ചര്ച്ചയെ തുടര്ന്നാണ് സുധാകര് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.
സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രൻ പിള്ള, സുധാകർ റെഡ്ഢി, ഡി.രാജ എന്നിവരാണ് എകെജി ഭവനിൽ ചർച്ച നടത്തിയത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുമായി സഹകരിക്കണമോയെന്നത് ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടുവെന്നും സുധാകര് റെഡ്ഡി പറഞ്ഞു.
