ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. വകുപ്പ് തീറെഴുതിയിട്ടില്ലെന്ന് പറയുന്നവര്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്നോര്‍ക്കണം. കൈയ്യേറ്റ രാഷ്ട്രീയം മാഫിയാ രാഷട്രീയത്തെ പിന്തുണക്കുന്നത് ശരിയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.

കയ്യേറ്റക്കാരെ പിന്തുണച്ച് സിപിഐ മന്ത്രിമാര്‍ക്കെതിരായ എം.എം. മണിയുടെ വണ്ണപ്പുറം പ്രസംഗം അനുചിതമാണ്. അഭിപ്രായ വ്യത്യാസമുണ്ടങ്കില്‍ ക്യാബിനറ്റില്‍ പറയണം. മൂന്നാറില്‍ നടപ്പാക്കുന്നത് എല്‍ഡിഎഫ് നയമാണെന്നും കെ.കെ. ശിവരാമന്‍ വ്യക്തമാക്കി.