കണ്ണൂര്‍: കിഴറ്റൂർ വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് സിപിഐ കണ്ണൂർ ജില്ലാ സമ്മേളന പ്രമേയം. ദേശീയ പാത വികസനം, നാലുവരിപ്പാത എന്നീ പേരുകളിൽ നെൽവയൽ അടക്കം നികത്തി നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാൻ സർക്കാർ തയാറാവണമെന്നും പ്രമേയത്തില്‍ ആവശ്യം. കുന്നിടിച്ച് നെൽവയലുകളും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തുന്നത് ഒഴിവാക്കണമെന്നും കിഴാറ്റൂർ സമരത്തെ പരോക്ഷമായി പരാമര്‍ശിച്ചാണ് പ്രമേയം.
