കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സി.പി.ഐ കോട്ടയം ജില്ലാസെക്രട്ടറി സി.കെ ശശിധരന്‍. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.കെ ശശിധരന്‍ രംഗത്തെത്തിയത്. കോടിയേരി എത്ര പച്ചക്കൊടി കാണിച്ചാലും മാണി എല്‍.ഡി.എഫിലുണ്ടാകില്ലെന്ന് ശശിധരന്‍ പറഞ്ഞു.

നിയമസഭയില്‍ തുണിപൊക്കി പ്രതിഷേധിച്ചവര്‍ ഇന്ന് മാണിയെ മഹത്വവത്കരിക്കുന്നു. മാണിയുടെ നോട്ടെണ്ണല്‍ മെഷീന്‍ ഇപ്പോള്‍ എവിടെയാണ്. നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയ സി.പി.എം കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായികൊണ്ടിരിക്കുന്നു. സി.പി.എമ്മിന്‍െ്റ സൗജന്യം കൊണ്ടല്ല സി.പി.ഐ ഈ നിലയിലെത്തിയത്. സി.പി.ഐ ഇല്ലാതെ ഇടതുമുന്നണിയില്ലെന്നും ശശിധരന്‍ പറഞ്ഞു.