'ഏറിയാല്‍ സസ്പെന്‍ഷനെന്ന് അവര്‍ക്കറിയാം, കുറ്റവാളികളായ പൊലീസുകാരെ പുറത്താക്കണം'
തിരുവനന്തപുരം: മലപ്പുറത്ത് പത്ത് വയസുകാരിയുടെ പീഡനവുമായി ബന്ധപ്പെട്ട് വിവരം നല്കാന് വൈകിയെന്ന കുറ്റം ചുമത്തി തിയേറ്റര് ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില് പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസിലെ ഇത്തരക്കാര്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന് ആവശ്യപ്പെട്ടു. ഏറിയാല് ഒരു സസ്പെന്ഷന് മാത്രമെ ഉണ്ടാകൂ എന്ന ധൈര്യത്തിലാണ് ചില പൊലീസുകാര് ഇത്തരത്തില് പ്രവര്ത്തിക്കുന്നതെന്നും കുറ്റവാളികളായ പൊലീസുകാരെ സര്വീസില് നിന്ന് നീക്കം ചെയ്ത് സേനയെ ശുദ്ധീകരിക്കണമെന്നും പന്ന്യന് ഫേസ്ബുക്ക് കുറിപ്പില് ആവശ്യപ്പെട്ടു.
പന്ന്യന് രവീന്ദ്രന്റെ കുറിപ്പിന്റെ പൂര്ണരൂപം
പോലീസിലെ ചിലർക്ക് സ്ഥലജല വിഭ്രാന്തിയാണോ, മലപ്പുറം ജില്ലയിലെ. 10 വയസ് കാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പീഡനക്കാരൻ നൽകിയ പാരിതോഷികത്തിന്റെ. ബലത്തിൽ തേയ്ച്ച് മായ്ച്ച് കളയാൻ ശ്രമിച്ച പോലീസ് കുറ്റവാളികളെ കുടുക്കുവാൻ തെളിവുകൾ നൽകി മാതൃക കാട്ടിയ തിയറ്റർ ഉടമക്കെതിരായി കള്ളക്കേസ്സെടുത്തുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. പോലീസിൽ ജോലി കിട്ടിയാൽ എന്തും ചെയ്യാനും അധികാരം ഉണ്ട് എന്ന ധാരണയാണോ? ഇത് വെള്ളരിക്കാപട്ടണമാണോ ? കേരള ഗവർമ്മെന്റിനുമേൽ കരിവാരിത്തേക്കുവാനുള്ള ശ്രമമാണോ, എന്തായാലും ഇത്തരം പോലീസുകാർ നാടിന് അപമാനമാണ് ഇവരോട് ഒരു ദാക്ഷിണ്യവും പാടില്ല , മുറപോലെ ചെയ്യുന്ന സസ്പെന്ഷന് കൊണ്ട് ഒരു കാരൃവും ഇല്ല.
അവർക്ക് നേരത്തെ അറിയാം കൂടിയാൽ ഒരു സസ്പെന്ഷന്, അതിൽ കൂടൂതൽ വരില്ലെന്ന്. അതുകൊണ്ട്, കൊള്ളക്കും കൊലക്കും മാനഭംഗത്തിനും തട്ടിക്കൊണ്ടു പോക്കിനും കൊച്ചു കുടികളെ പോലും പീഠിപ്പിക്കാൻ കൂട്ടും നിൽക്കുന്ന സാമൂഹ്യ വിരൂദ്ധരായ പോലീസുകാരെ സർവ്വീസിൽ നിന്നും പുറത്താക്കി പോലീസ് സേനയെ ശുദ്ധീകരിക്കണം ഇതിന് വേണ്ടി കെഎസ്ആറിലും പോലീസ് റുളിലും ഭേദഗതി വരുത്തണം മാത്രമല്ല ക്രിമിനൽ പ്രൊസീജിയർ കോഡ് അനുസരിച്ച് കേസെടുത്തു തുറങ്കിലടക്കണം, കുറ്റവാളിക്കൂട്ടങ്ങളായ, ഇത്തരം പോലീസുകാരെ നിലക്ക് നിർത്താൻ കടുത്ത നടപടികൾ തന്നെ വേണം.
