തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതി പിന്‍വലിച്ചത് സി.പി.ഐയുടെ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വെളിപ്പെടുത്തല്‍. പരാതിപ്പെടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത എ.ഐ.എസ്.എഫ് നേതാവ് വിവേകാണ്, പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്ന് വിവേക് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
എന്നാല്‍ വിവേകിന്റേത് വ്യക്തിപരമായ തീരുമാനമെന്നും ലോ അക്കാദമി വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍ വിശദീകരിച്ചു.വിവേകിന് എഐഎസ്എഫ് സംസ്ഥാന നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര് ജാതിപ്പേര് വിളി അധിക്ഷേപിച്ചന്ന കേസ് പിന്‍വലിച്ചത് ഇക്കഴിഞ്ഞ വ്യാഴ്‌ഴച.എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായ വിവേക് സിപിഐയുമായോ എഐഎസ്എഫ് നേതൃത്വവുമായോ ആലോചിച്ചില്ലെ എന്നായിരുന്നു തുടര്ന്നുള്ള ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണം.
സ്വന്തം തീരുമാന പ്രകാരം വിവേക് ചെയ്തതാണെന്ന എഐഎസ്എഫ് സിപിഐ നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെ കാനത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടി വിവേക് ഫെസ്ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ സിപിഐ അംഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് പോസ്റ്റ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സംഭവിച്ചത് എന്തെന്ന് വിവേക് ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്.
എന്നാല്‍ സംഘടനയുമായി ആലോജിച്ച് അല്ല വിവേക് കേസ് പിന്‍വലിച്ചതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് എഐഎസ്എഫ് നേതൃത്വം.
ഏകപക്ഷീയമായി പരാതി പിനവലിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലും പ്രതിഷേധം ശക്തമാണ്
