ദില്ലി: കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ കേന്ദ്ര നേതൃത്വം രംഗത്തെത്തി. കേരള പൊലീസ് തുടര്‍ച്ചയായി ഗുരുതര വീഴ്ചകള്‍ വരുത്തുന്നുവെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. പൊലീസ് പല വിഷയങ്ങളിലും സ്വീകരിക്കുന്നത് തെറ്റായ നിലപാട് ആണ്. സി പി ഐ പ്രതിപക്ഷമല്ല, എല്‍ഡിഎഫിന് ഒപ്പമെന്നും സി പി ഐ ദേശീയ സെക്രട്ടറി പറഞ്ഞു. തര്‍ക്കങ്ങള്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കണം. വിമര്‍ശനത്തിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ജിഷ്ണു സമരത്തിലെ പൊലീസ് നടപടിയെ കിരാതമെന്നേ വിശേഷിപ്പിക്കാനാകൂവെന്ന് സി പി ഐ ദേശീയ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ തമ്മില്‍ സംസാരിക്കുമെന്ന് സി പി ഐ ദേശീയ സെക്രട്ടറി പറഞ്ഞു.
പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കേന്ദ്ര നേതൃത്വം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
