തിരുവനന്തപുരം: നാലു പുതുമുഖങ്ങളുമായി സിപിഐ മന്ത്രിമാരുടെ പട്ടികയായി. മുല്ലക്കര രത്നാകരനും സി. ദിവാകരനും പട്ടികയില്‍ ഇല്ല. വി.എസ്. സുനില്‍ കുമാര്‍, പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍, കെ. രാജു എന്നിവരാണു മന്ത്രിമാര്‍.
സംസ്ഥാന എക്സിക്യൂട്ടിവില്‍ വന്‍ തര്‍ക്കമുണ്ടായ ശേഷമാണു മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ നാടകീയ രംഗങ്ങളുണ്ടായി. യോഗത്തില്‍നിന്നു മുല്ലക്കര രത്നാകരന്‍ വിട്ടുനിന്നു. പാര്‍ട്ടി നേതൃയോഗങ്ങളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്നു മുല്ലക്കര പറഞ്ഞതായാണു വിവരം. സീനിയോരിറ്റി പരിഗണിച്ചില്ലെന്നു ദിവാകരനും പറഞ്ഞു.
സിപിഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇ. ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു.
