തിരുവനന്തപുരം: നിലമ്പൂർ ഏറ്റുമുട്ടലിൽ സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. നിലമ്പൂരിലേത് നരനായാട്ടെന്ന്  സംശയം, സംഭവത്തിന്‍റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ജനയുഗം മുഖപ്രസംഗം എഴുതി. മാധ്യമങ്ങളെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാത്തത് സംശയം ബലപ്പെടുത്തുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും ജനയുഗത്തിൻറെ മുഖപ്രസംഗം പറയുന്നു. ഇന്നലെ തന്നെ നിലമ്പൂരിലെ മാവോയിസ്റ്റ് കൊലയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി രംഗത്ത് എത്തിയിരുന്നു.