ദില്ലി: ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും ദില്ലിയില്‍ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതി വ്യക്തമാക്കി. ദില്ലിയില്‍ ചേര്‍ന്ന സിപിഐ ദേശീയ നിര്‍വ്വാഹക സമിതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്‍റെ ചര്‍ച്ചയിലാണ് വിശാല സഖ്യം വേണമെന്ന അഭിപ്രായം ഉയര്‍ന്നത്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ ഇസ്മായിലിനെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. കെ.ഇ ഇസ്മായിലിനെതിരായ നടപടി ദേശീയ നിര്‍വ്വാഹക സമിതി നാളെ ചര്‍ച്ച ചെയ്യും.