തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ. മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത് കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രഡിറ്റടിക്കാനാണെന്ന് സി പി ഐ വിമര്‍ശിച്ചു. സി പി ഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സി പി ഐയിലെ മുതിര്‍ന്ന നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്കാന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പൂര്‍ണമായി ഒറ്റപ്പെട്ടുനില്ക്കുന്ന കെ എം മാണിയുമായി കൂട്ടുകൂടിയ സി പി ഐ എം കോട്ടയം ജില്ലാ നേതൃത്വത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. കെ എം മാണിയെ ഒരു കാരണവശാലും മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
മൂന്നാര്‍: മുഖ്യമന്ത്രി ക്രഡിറ്റടിക്കാന്‍ ശ്രമിച്ചുവെന്ന് സിപിഐ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
