തിരുവനന്തപുരം: സിപിഎം ദുർബലമായാൽ എല്‍ഡിഎഫ് ശക്തിപ്പെടുത്തും എന്ന് ഞങ്ങൾ കരുതുന്നില്ലെന്ന് സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ദുർബലപ്പെട്ടാൽ എല്‍ഡിഎഫ് ശക്തിപ്പെടുകൊള്ളും എന്ന ധാരണ സിപിഎമ്മിനും ഉണ്ടാകരുതെന്നും കാനം ഓര്‍മിപ്പിച്ചു..
ഫാസിസത്തിനെതിരായ പോരാട്ടത്തിൽ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കാന്‍ കഴിയണം. മുഖ്യ ശത്രു ബിജെപി സംഘ പരിവാർ സംഘടനകളാണ്. ഇവര്‍ക്കെതിരെ ഇടത് ആശയ ഗതിക്കാരെ ഒരുമിപ്പിക്കാൻ കഴിയണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു കാരണക്കാരായവർ പുതിയ സാഹചര്യങ്ങളെ കണ്ണുതുറന്ന് കാണണമെന്നും ഇടതുപക്ഷത്തുനിന്നുള്ള വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ സ്നേഹപൂർവം തിരുത്താനാണ് സിപിഐ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.
