പോലീസ് ലാത്തിചാര്‍ജിന് ശേഷമാണ് അതുവഴി കടന്നു വന്നെ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയ്ക്ക് നേരെ ആക്രമണശ്രമമുണ്ടാവുന്നത്
തിരുവനന്തപുരം: പെരുങ്കിളവിടയില് പാറശ്ശാല എംഎല്എ സി.കെ.ഹരീന്ദ്രനെ യുഡിഎഫ് പ്രവര്ത്തകര് കൈയേറ്റം ചെയ്യാന് ശ്രമിച്ചതായി ആരോപിച്ച് സിപിഎമ്മും, യുഡിഎഫ് പ്രതിഷേധ മാര്ച്ചില് പോലീസ് നടത്തിയ ലാത്തിചാര്ജില് പ്രതിഷേധിച്ച് കോണ്ഗ്രസും ഹര്ത്താലിന് ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കോണ്ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധമാര്ച്ചിനിടെ പോലീസ് നടത്തിയ ലാത്തിചാര്ജില്, തങ്ങളുടെ പത്തോളം പ്രവര്ത്തകര്ക്ക് പരിക്കേറ്റെന്നാണ് കോണ്ഗ്രസ് നേതാക്കള് ആരോപിക്കുന്നത്. സാരമായി പരിക്കേറ്റ രണ്ട് കോണ്ഗ്രസ് പ്രവര്ത്തകരെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുമുണ്ട്.
പോലീസ് ലാത്തിചാര്ജിന് ശേഷമാണ് അതുവഴി കടന്നു വന്നെ സി.കെ.ഹരീന്ദ്രന് എംഎല്എയ്ക്ക് നേരെ ആക്രമണശ്രമമുണ്ടാവുന്നത്. കാറില് വന്ന എംഎല്എയെ കോണ്ഗ്രസ് പ്രവര്ത്തകര് കൈയേറ്റം ചെയ്യുകയായിരുന്നു.
https://www.facebook.com/BlueOwlMedia/videos/1773999506235318/