തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുക്കാർക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പൊലീസ് കാവലുണ്ടായിരുന്ന ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്.

സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനുവിന്‍റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ബിജെപി ഓഫിസില്‍ അതിക്രമിച്ച് കയറി വാഹനങ്ങളും ഓഫീസ് ജനലുകളും തല്ലിപ്പൊളിച്ചത്. എന്നാല്‍ കാവല്‍ നിന്നിരുന്ന പോലീസ് ഇവരെ തടഞ്ഞില്ല. സിപിഎം പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.