കണ്ണൂര്‍: സി.പി.എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരം കൈവേലിക്കലില്‍ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും പാനൂര്‍ സി.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.