സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഷര്‍ട്ടിന്റെ വലതു കൈയ്ക്കുള്ളില്‍ കണ്ടത് എന്താണ്? കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ആ വിഷയം ആദ്യം വന്നത് ഇന്നലെ രാത്രിയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ 'ചിത്രം വിചിത്രം' പരിപാടിയിലാണ്. 

കോടിയേരിയുടെ പയ്യന്നൂരിലെ വിവാദ പ്രസംഗത്തിനിടെയാണ് കുപ്പായക്കെക്കുള്ളിലെ ഏലസ്സ് ക്യാമറക്കണ്ണില്‍ പതിഞ്ഞത്. പ്രസംഗത്തിനിടെ അദ്ദേഹം വലതു കൈ ഉയര്‍ത്തിയപ്പോഴാണ് ഇത് പ്രത്യക്ഷപ്പെട്ടത്. സൂം ചെയ്തപ്പോള്‍ അത് വ്യക്തവുമാണ്. 

ഏലസ്സ് അടക്കമുള്ളവ അന്ധവിശ്വാസമാണെന്ന് വാദിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഏലസ്സ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.