തിരുവനന്തപുരം: പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുമ്പോള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന സന്ദേശമാണ് കേരള ഘടകത്തിന് സി പി ഐ എം നേതൃത്വം നല്‍കുന്നത്. കടുത്ത നടപടി ഒഴിവാക്കി വി എസ്. അച്യുതാനന്ദനെ രക്ഷിച്ചും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം തള്ളി കേരള ഘടകത്തിന് അനുകൂലമായും കേന്ദ്രനേതൃത്വം നില കൊണ്ടു. മത്സരത്തില്‍ കൂടുതല്‍ ആനുകൂല്യം കിട്ടിയ വിഎസ് സംതൃപ്തനാണെന്ന് പ്രതികരിച്ചു.