ശബരിമല: ശബരിമലയിലേക്ക് മദ്യവുമായിപ്പോയ സി.പി.എം. ലോക്കൽ കമ്മറ്റി അംഗത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ചാലക്കയത്ത് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പത്തനംതിട്ട കുമ്പഴ ലോക്കൽ കമ്മറ്റി അംഗം പി.ആർ.പ്രകാശ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ചു കുപ്പി മദ്യവും പ്രകാശ് ഉൾപ്പെട്ട സംഘത്തിൽ നിന്ന് കണ്ടെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇവരെ റിമാന്റ് ചെയ്തു. ശബരിമലയിൽ കച്ചവടം നടത്തുന്നയാളാണ് പ്രകാശ്.