ദില്ലി: കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മില്‍ കടുത്ത ഭിന്നത. പിബി നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കില്ല. അതേസമയം വിയോജന രേഖ യെച്ചൂരി കമ്മിറ്റിയില്‍ അവതരിപ്പിക്കും. പിബിയെക്കാള്‍ കേന്ദ്ര കമ്മിറ്റിക്കാണ് പ്രാധാന്യം എന്നാണ് യെച്ചൂരിയുടെ നിലപാട്. വിഷയത്തില്‍ ബംഗാള്‍ ഘടകം യെച്ചൂരിക്ക് ഒപ്പം നില്‍ക്കും എന്നാണ് സൂചന.

മുതിര്‍ന്ന നേതാവ് വി.എസ് അച്ചുതാനന്ദന്‍ യെച്ചൂരിക്ക് പിന്തുണ നല്‍കുമോ എന്നത് ശ്രദ്ധയമായ കാര്യമാണ്. ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന നിലപാടാണ് ത്രിപുരയിലെ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷ നിലപാട് അവതരിപ്പിക്കാന്‍ പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തും. കേരള ഘടകം സീതാറാം യെച്ചൂരിയുടെ നിലപാടിനെ എതിര്‍ക്കാനാണ് സാധ്യത.