യോഗത്തില്‍ സംഘടനാ വിഷയങ്ങളാണ് ആണ് മുഖ്യ അജണ്ട.
തിരുവനന്തപുരം: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാവും. യോഗത്തില് സംഘടനാ വിഷയങ്ങളാണ് ആണ് മുഖ്യ അജണ്ട.
പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടത്തേണ്ട പരിപാടികളും യോഗം വിശദമായി ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. മന്ത്രി സഭാ പുനഃസംഘടന സമിതിയുടെ അജണ്ടയിലില്ലെങ്കിലും വിഷയം ഉന്നയിക്കപ്പെടാനുള്ളസാധ്യത തള്ളിക്കളയാനാവില്ല. മന്ത്രിസഭ പുന:സംഘടന ചര്ച്ചയ്ക്കെത്തിയാല് സംസ്ഥാന സമിതി യോഗം ചൂടുപിടിക്കാനും സാധ്യയുണ്ട്.
