ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്

കൊല്ലം: സിപിഎം നേതാവിന്‍റെ ഭാര്യയും മകളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കി ലോൺ തട്ടിയെടുത്തെന്ന് ആരോപിച്ച് കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ നാല് സ്ത്രീകള്‍ നടത്തിയിരുന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

കുടുംബശ്രീയുടെ പേരില്‍ ഒമ്പതര ലക്ഷം തട്ടിയെടുത്തുവെന്നാണ് ആരോപണം. അതേസമയം, സിപിഎം നേതാവിന്‍റെ ഭാര്യയും മകളും മുന്‍കൂര്‍ ജാമ്യാപക്ഷേ നല്‍കിയിട്ടുണ്ട്.