മന്ത്രി തോമസ് ഐസക്കിന്റെ പുസ്തക പ്രകാശന വേളയിലാണ് നോട്ട് നിരോധനത്തെ മോദിയുടെ തുഗ്ലക്ക് പരിഷ്കാരമെന്ന് എം.ടി വിമര്‍ശിച്ചത്.വി മര്‍ശിക്കാന്‍ എം.ടിക്ക് യോഗ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന.ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ തിരിച്ചടിച്ചു. ബി.ജെ.പിയുടെ ഈ നിലപാടിനെ രാഷ്‌ട്രീയ ആയുധമാക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് എം.ടിക്കെതിരെ പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് സി.പി.എം പറയുന്നത്. നോട്ട് പ്രതിസന്ധിക്കെതിരെ നടത്തിയ മനുഷ്യചങ്ങലയില്‍ എം.ടിക്കുണ്ടായ അപമാനം പ്രധാനവിഷയമായി. എം.ടിയെ അപമാനിച്ചതിലൂടെ ബി.ജെ.പി കേരളീയരെ മൊത്തം അപമാനിച്ചുവെന്നാണ് മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ പറഞ്ഞു.

മനുഷ്യചങ്ങലയില്‍ കണ്ണിയാകണമെന്നും എം.ടിയോട് സി.പി.എം അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ ശാരീരികാസ്വസ്ഥതകള്‍ കാരണം അദ്ദേഹം പങ്കെടുത്തില്ല. എംടിയെന്ന മലയാളിയുടെ വികാരത്തെ അനുകൂലമാക്കി നോട്ട് വിഷയത്തെ  വരുംദിവസങ്ങളിലും  ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം നീക്കം. അതേസമയം ജ്ഞാനപീഠ ജേതാവായ എം.ടിയുടെ വിമര്‍ശനം ബി.ജെ.പിക്ക് ഉണ്ടാക്കിയ പരിക്ക് ചെറുതല്ല.  എ.എന്‍ രാധാകൃഷ്ണന്റെ വിമര്‍ശനവും പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.