തിരുവനന്തപുരം: സി. ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ശ്രമിച്ചുവെന്ന് സിപിഎമ്മിന്‍റെ കടുത്ത വിമര്‍ശനം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ആരോപണം ഉയര്‍ന്നത്.
സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ അടക്കം നേരിട്ട് ഇടപെട്ടു. നീക്കം അറിഞ്ഞ സി.ദിവാകരന്‍ സിപിഎം സഹായം തേടി. സിപിഐ ജില്ലാനേതാക്കള്‍ ദിവാകരനെതിരെ യോഗം ചേര്‍ന്നു എന്നാണ് വിമര്‍ശനം. നെടുമങ്ങാട് ഏരിയ കമ്മിറ്റിയില്‍നിന്നുളള അംഗങ്ങളാണ് വിമര്‍ശനം ഉന്നയിച്ചത്.
