തിരുവനന്തപുരം: ശ്രീവത്സം ഗ്രൂപ്പുമായി ഒരു കോൺഗ്രസ് നേതാവിന് കൂടി പങ്കെന്ന് സിപിഎം ആലപ്പപുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് സജി ചെറിയാന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീവൽസം കേസ് ഗൗരവമുളളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും വ്യക്തമാക്കി. ഇത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. അതേസമയം ശ്രീവല്‍സം ഗ്രൂപ്പിന് ഹരിപ്പാട്ട് ഒത്താശ നല്‍കിയത് യുഡിഎഫ് മുന്‍ മന്ത്രിയെന്ന ടിജെ ആഞ്ചലോസിന്‍റെ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍റെ വക പരിഹാസവും രോഷപ്രകടനവും. ആരോപണം പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ അറിവോടെയാണെന്ന ചോദ്യമാണ് കാനത്തെ ചൊടിപ്പിച്ചത്.