ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം വോട്ട് ചോദിച്ചെന്ന് കെ എം മാണി

First Published 23, Mar 2018, 12:54 PM IST
cpm asked for help in chengannur by election says k m mani
Highlights

 

  • ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം വോട്ട് ചോദിച്ചെന്ന് കെ എം മാണി 
  • സി പി ഐ യുടേത് വിചിത്രമായ നിലപാട് 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ തന്നോട് സഹായമഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കെ.എം.മാണി. ഇക്കാര്യത്തിൽ നിലപാട് പിന്നീട് തീരുമാനിക്കും. വോട്ട് വേണ്ടെന്ന കാനത്തിന്റെ നിലപാട് വൈരുധ്യമാണെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആരോടും അഭ്യർത്ഥന നടത്തിയിട്ടില്ലെന്നും മാണി വ്യക്തമാക്കി. സി പി ഐ യുടേത് വിചിത്രമായ നിലപാട് കെ എം മാണി കൂട്ടിച്ചേര്‍ത്തു. ആര് വിലപേശുന്നുന്നുവെന്ന് പറയുന്നില്ലെന്നും രാഷ്ട്രീയ ധാർമ്മികത സൂക്ഷിക്കണമെന്നും കെ.എം.മാണി പറഞ്ഞു.  

loader