തിരുവനന്തപുരം മണക്കാട് സിപിഎം- ബിജെപി സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. നിരവധി വീടുകളും വാഹനങ്ങളും അടിച്ചുതകർത്തു. ബിജെപി മണക്കാട് ഏരിയ സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയ, സിപിഎം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആറ്റുകാലിൽ ബിജെപിയുടെ കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. സ്ഥലത്ത് ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഫോർട്ട് പോലീസ് അന്വേഷണം തുടങ്ങി.
മണക്കാട് സിപിഎം- ബിജെപി സംഘർഷം, ഒരാൾക്ക് വെട്ടേറ്റു
1 Min read
Published : Jul 28 2017, 04:55 AM IST| Updated : Oct 04 2018, 07:33 PM IST
Share this Article
- FB
- TW
- Linkdin
- GNFollow Us

Latest Videos
Recommended Stories