തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് മണ്ഡലങ്ങളില്‍ സംഘടനാ വീഴ്ചയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്കിടയാക്കിയെതെന്ന് സി പി ഐ എം സംസ്ഥാന സമിതി. പാര്‍ട്ടി നേരത്തെ നിയോഗിച്ച അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ വച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാക്കളില്‍ നിന്ന് വിശദീകരണം തേടി തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പാര്‍ട്ടി നീക്കം. വട്ടിയൂര്‍ക്കാവില്‍ മുന്‍ മേയര്‍ കെ ചന്ദ്രിക, മുന്‍ ഏരിയാ സെക്രട്ടറി ബി എസ് രാജീവ് എന്നിവര്‍ക്കെതിരെ അന്വേഷണ കമ്മീഷനില്‍ പേരെടുത്ത് വിമര്‍ശനമുണ്ട്. പാലക്കാട്ടെ തോല്‍വിക്ക് വിഭാഗീയതയും കാരണമായതാണ് വിലയിരുത്തല്‍. പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിക്കെതിരെ നടപടി വരും. സംസ്ഥാനസമിതി നാളെയും തുടരും.