തെരഞ്ഞെടുപ്പ് കമ്മീഷൻ ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുമായുള്ള ബന്ധം അവസാനിപ്പിക്കണം: സിപിഎം

First Published 30, Mar 2018, 5:42 PM IST
Cpm Central committee On Election commission
Highlights
  • തെരഞ്ഞെടുപ്പ് കമ്മീഷൻ ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുമായുള്ള ബന്ധം അവസാനിപ്പിക്കണം: സിപിഎം 

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഫേസ്ബുക്ക് ഗൂഗിൾ തുടങ്ങിയ കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ഡാറ്റാ ചോർച്ചയെക്കുറിച്ച് ഉന്നത്തല അന്വേഷണം വേണമെന്നും സിപിഎം. ത്രിപുര ഘടകത്തോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ച് ദേശവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കും. 

ലോങ് മാർച്ചിന് മാധ്യമങ്ങളുടെയും മഹാരാഷ്ട്രയിലെ ധനികരുടെയും പിന്തുണ കിട്ടി. തൊഴിൽ നിയമഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകളുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നും സിപിഎം വ്യക്തമാക്കി.

കർണ്ണാടകത്തിൽ സിപിഎം മത്സരിക്കാത്ത സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി പറഞ്ഞ യെച്ചൂരി പിന്നീട് അത് തിരുത്തി.  പാർട്ടി മത്സരിക്കാത്ത സ്ഥലങ്ങളിൽ ബിജെപിയെ തോല്പിക്കും എന്നാണ് പറഞ്ഞതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

loader