മൂന്ന് ബിജെപി പ്രവർത്തകർക്കും  ഒരു സി പി എം പ്രവർത്തകനും പരിക്ക്.

തിരുവനന്തപുരം: പാറശാല - ചെങ്കലിൽ ബിജെപി സിപിഎം സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു സി പി എം പ്രവർത്തകനും പരിക്ക്.ബി ജെ പി പ്രവർത്തകരായ ജിഷ്ണു മോഹൻ, അച്ഛൻ മോഹൻ എന്നിവർക്ക് വെട്ടേറ്റു. കുത്തേറ്റ സി പി എം പ്രവർത്തകനായ ബോബിനെ പാറശാല സർക്കാർ ആശുപത്രിയില പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു സംഭവം.കഴിഞ്ഞ കുറെ ദിവസങ്ങളായി ചെങ്കൽ പ്രദേശത്ത് ബിജെപി- സി പി എം സംഘർഷം നിലനിൽക്കുന്നുണ്ട് . സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.